M A T H R U B H U M I     R S S   F E E D S
എന്താണ്‌ RSS?

'Rich Site Summary' അല്ലെങ്കില്‍ 'Really Simple Syndication' എന്നതിന്റെ ചുരുക്കെഴുത്താണ്‌ RSS . വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍ തുടങ്ങിയവയില്‍ നിന്ന്‌ ഉള്ളടക്കം ശേഖരിക്കാനുള്ള സാങ്കേതിക വിദ്യയാണിത്‌. ഇന്റര്‍നെറ്റില്‍ വാര്‍ത്തകളും മറ്റും സ്ഥിരമായി വായിക്കുന്നവര്‍ക്ക്‌ RSS വളരെ സഹായകരമായ സംവിധാനമാണ്‌. നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റില്‍ നിന്ന്‌ വാര്‍ത്തകള്‍ നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലേയ്‌ക്ക്‌ നേരിട്ടു വരുന്നതിനാല്‍ സമയവും ബാന്‍ഡ്‌വിഡ്‌ത്തും ലാഭിക്കാം. വാര്‍ത്തയുടെ തലക്കെട്ടോ, ചെറു വിവരണമോ മാത്രമാണ്‌ RSS ഫീഡുകളിലുള്ളത്‌ എന്നതിനാല്‍ XML സാങ്കേതികവിദ്യ ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണില്‍ പോലും ഇത്‌ വളരെ പെട്ടെന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ വായിക്കാവുന്നതാണ്‌. നിങ്ങള്‍ക്ക്‌ കിട്ടുന്ന RSS ഫീഡുകള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വന്തം ബ്ലോഗുകളിലോ സൈറ്റുകളിലോ മെയിലുകളിലോ കാണിക്കാവുന്നതാണ്‌.
ഉദാഹരണമായി നിങ്ങള്‍ മെയില്‍ ചെക്ക്‌ ചെയ്യുവാന്‍ വേണ്ടി ലോഗ്‌ഇന്‍ ചെയ്യുമ്പോള്‍ തന്നെ മാതൃഭൂമിയുടെ സൈറ്റില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ നിങ്ങള്‍ക്ക്‌ കാണാന്‍ സാധിക്കും. കൂടുതല്‍ വായനക്ക്‌ ആ തലക്കെട്ടില്‍ ക്ലിക്ക്‌ ചെയ്‌താല്‍ മാതൃഭൂമിയുടെ സൈറ്റില്‍ പോയി ആ വാര്‍ത്ത പൂര്‍ണമായി വായിക്കാന്‍ കഴിയും.

മാതൃഭൂമിയുടെ ഇതാണ്‌ : http://feeds.feedburner.com/mathrubhumi  

  Click here to subscribe Mathrubhumi News

മാതൃഭൂമി RSS Feed മൈയാഹൂവില്‍ ഉപയോഗിച്ചതിന്റെ ഉദാഹരണം.

MyYahoo!
മൈയാഹൂവില്‍ മാതൃഭൂമി ന്യൂസ്‌ ഫീഡ്‌സ്‌ ചേര്‍ക്കുവാന്‍ ഈ ബട്ടണ്‍ പ്രസ്സ്‌ ചെയ്യുക: AddtoMyYahoo!
മാതൃഭൂമി RSS Feed ജിമെയിലില്‍:
Gmail
ജിമെയിലില്‍ മാതൃഭൂമി RSS Feed add ചെയ്യുവാന്‍ ആദ്യം തന്നെ ജിമെയിലിന്റെ സെറ്റിങ്ങിസില്‍ ക്ലിക്ക്‌ ചെയ്യുക. സെറ്റിങ്ങിസില്‍ Webclips എന്ന ഓപ്‌ഷന്‍ സെലക്ട്‌ ചെയ്യുക. അവിടെ സെര്‍ച്ച്‌ ബോക്‌സില്‍ മാതൃഭൂമിയുടെ RSS Feed URL (http://feeds.feedburner.com/mathrubhumi)നല്‍കുക. അതിനു ശേഷം വലതു ഭാഗത്തു കാണുന്ന Add ബട്ടണ്‍ പ്രസ്സ്‌ ചെയ്യുക.
വിന്‍ഡോസ്‌ ലൈവില്‍ മാതൃഭൂമി RSS Feed ഉപയോഗിച്ചാല്‍ ഇങ്ങനെ:

Live

വിന്‍ഡോസ്‌ ലൈവില്‍ മാതൃഭൂമി ന്യൂസ്‌ ചേര്‍ക്കുവാന്‍ ഈ ബട്ടണ്‍ പ്രസ്സ്‌ ചെയ്യുക: AddtoLive
ബ്ലോഗില്‍ മാതൃഭൂമി RSS Feed: 

Blog

ബ്ലോഗില്‍ എങ്ങനെ മാതൃഭൂമി ഫീഡ്‌ ഉപയോഗിക്കാം?
ബ്ലോഗറില്‍ (http://www.blogger.com) ലോഗ്‌ ഇന്‍ ചെയ്‌ത്‌ Dashboard ല്‍ നിന്നും നിങ്ങളുടെ ബ്ലോഗ്‌ പേജിലെത്തുക. Customize ക്ലിക്ക്‌ ചെയ്യുക. Add a Page Element ല്‍ നിന്നും Feed സെലക്ട്‌ ചെയ്‌ത്‌ http://feeds.feedburner.com/mathrubhumi എന്ന URL നല്‍കി Add ചെയ്യുക.

RSSനെക്കുറിച്ചും RSS റീഡറുകളെയും കുറിച്ചു കൂടുതല്‍ അറിയണമെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.
http://en.wikipedia.org/wiki/Web_feed
http://en.wikipedia.org/wiki/News_aggregator